India

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ പോലിസ് വെടിവെയ്പ്പ്

ഈ സമരത്തിനു നേരെയാണ് പൊലിസ് അക്രമമഴിച്ചുവിട്ടത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ പോലിസ് വെടിവെയ്പ്പ്
X

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ പൊലിസിന്റെ വെടിവെപ്പും ടിയര്‍ ഗ്യാസ് പ്രയോഗവും. ചൊവ്വാഴ്ച, പുലര്‍ച്ചെയാണ് ജമ്മു-കശ്മീര്‍ അധികൃതര്‍ 200 ലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളടങ്ങിയ സംഘത്തിന് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമമഴിച്ചു വിടുകയും ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പെരുന്നാളിന് ശേഷം തങ്ങളെ അനധികൃതമായി തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു. ഒന്നുകില്‍ തങ്ങളെ ഇന്ത്യയില്‍ മോചിപ്പിക്കപ്പെടുകയോ, ഇന്ത്യ വിടാന്‍ അനുവദിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ അവസാനത്തെ ആശ്രയമായി നാടുകടത്തുകയോ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ സമരത്തിനു നേരെയാണ് പൊലിസ് അക്രമമഴിച്ചുവിട്ടത്.ആക്രമണത്തിനിരയായ അഭയാര്‍ഥികളില്‍ ഗര്‍ഭിണികളും ഭിന്നശേഷിക്കാരും അടിയന്തര പരിചരണവും ശ്രദ്ധയും ആവശ്യമുള്ള രോഗികളും പ്രായമായവരുമുണ്ടെന്നും വിവിധ എന്‍.ജി.ഒകള്‍ റിപ്പോര്‍ട്ട് ചെയ്തു.


Next Story

RELATED STORIES

Share it