പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ഇത് ആറാംതവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബ്രസീലിലേക്ക്. രണ്ടുദിവസങ്ങളിലായി നടക്കുന്ന 11ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഇന്ന് ബ്രസീലിലേക്ക് പോവുന്നത്. ഇത് ആറാംതവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നിണ്ടന്നാണ് വിവരം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തും.

കൂടാതെ ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്. ബ്രിക്‌സ് നേതാക്കളും ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും.

RELATED STORIES

Share it
Top