- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കുമെന്ന് ജയറാം രമേശ്
ഏതൊക്കെ സർവേകൾ ഭരണത്തുടർച്ച പ്രഖ്യാപിച്ചാലും കേരളത്തിൽ ഇടതു, വലതു മുന്നണികൾ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. മോദിയുടെ പാത പിന്തുടർന്ന് കേരളത്തിൽ മൽസ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം പോലും കുത്തകകൾക്ക് തീറെഴുതിയ 'മുണ്ടുടുത്ത മോദി'യെ വോട്ടർമാർ ഭരണത്തിൽ നിന്ന് പുറത്താക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇത്രയേറെ ജനദ്രോഹവും കോർപ്പറേറ്റ്‍വത്ക്കരണവും അഴിമതിയുമാണ് ഈ സർക്കാരിൽ നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ഏതൊക്കെ സർവേകൾ ഭരണത്തുടർച്ച പ്രഖ്യാപിച്ചാലും കേരളത്തിൽ ഇടതു, വലതു മുന്നണികൾ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സർവേയിലും കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പിൽ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാൻ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോൾ എവിടെ നിൽക്കുകയാണെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തിൽ ബിജെപിയെ എതിർക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ജയറാം രമേശ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















