- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ സംവരണ ബില്ല് പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വനിതാ ബില്ല് പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എസ്പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണു. പ്രാദേശിക പാര്‍ട്ടികള്‍ വളരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ ശക്തി പ്രാപിച്ചാല്‍ കുടുംബ പാര്‍ട്ടികള്‍ അപകടത്തിലാകും. സ്ത്രീകള്‍ മുന്‍ നിരയിലേക്ക് വരും. ഇതുകൊണ്ട് അവര്‍ വനിതാ സംവരണത്തെ എതിര്‍ത്തു. പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അവരുടെ കഴിവ് തെളിയിച്ചു. ലോക്‌സഭയിലും നിയമസഭകളിലും അതിനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുടുംബാധിപത്യ പാര്‍ട്ടികള്‍ക്ക് സ്ത്രീശക്തിയെ പേടിയാണ്. വനിതാ സംവരണം എതിര്‍ത്ത പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും. കോണ്‍ഗ്രസ് രാജ്യത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.
രാജ്യമാണ് ഏറ്റവും വലുത്. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ഇവര്‍ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നാരീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഈ നേതാക്കളെ കാണുമ്പോള്‍ സ്ത്രീകള്‍ ഓര്‍ക്കണം. ഇവരെ ഇനി സഭയില്‍ എത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ വനിതകള്‍ കണക്കു ചോദിക്കും. വനിതാ സംവരണ ഭേദഗതി ബില്ല് ആരില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ ആയിരുന്നില്ല. 2029ലെ തിരഞ്ഞെടുപ്പ് മുതല്‍ വനിതകള്‍ക്ക് അര്‍ഹിക്കുന്ന അവസരങ്ങള്‍ നല്‍കാനുള്ള ശ്രമമായിരുന്നു. പവിത്രമായ ഒരു ചുവടുവെപ്പായിരുന്നു. വനിതാ സംവരണം കാലത്തിന്റെ ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ ശക്തി നല്‍കാനുള്ള നീക്കമായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്തെ വനിതകള്‍ കാത്തിരിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തില്‍ പങ്കാളിയാവാനുള്ള ശ്രമമായിരുന്നു സര്‍ക്കാരിന്റേത്. എന്നാല്‍ കോണ്‍ഗ്രസും കൂട്ടാളികളും എല്ലാം തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബില്ലിന് സഭയില്‍ 66 ശതമാനം ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ രാജ്യത്തെ 100 ശതമാനം വനിതകളുടെ ആശിര്‍വാദം ഉണ്ടെന്നും തോറ്റുവന്ന് വിചാരിക്കരുതെന്നും മോദി പറഞ്ഞു. പ്രയത്‌നം അവസാനിച്ചിട്ടില്ല. വനിതകളെ അംഗീകരിക്കാനുള്ള ശ്രമം തുടരും. തടയാന്‍ ആര്‍ക്കും ആവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റി കോണ്‍ഗ്രസ് നുണപറയുന്നു. മണ്ഡലം പുനര്‍നിര്‍ണയം ചില സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നുണ പ്രചരിപ്പിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം പഠിച്ചത് ബ്രിട്ടീഷുകാരില്‍ നിന്നാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















