പൗരത്വ ഭേദഗതി ബില്‍: ചരിത്രത്തിലെ സുപ്രധാനദിനമെന്ന് പ്രധാനമന്ത്രി

വര്‍ഷങ്ങളായി നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം ലഘൂകരിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കും.

പൗരത്വ ഭേദഗതി ബില്‍: ചരിത്രത്തിലെ സുപ്രധാനദിനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബില്‍ രാജ്യസഭ പാസാക്കിയതില്‍ ഏറെ സന്തോഷമുണ്ട്.

വര്‍ഷങ്ങളായി നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം ലഘൂകരിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കും. ബില്ലിന് അനുകൂലമായി വോട്ടുചെയ്ത എല്ലാ രാജ്യസഭാംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം.

RELATED STORIES

Share it
Top