- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് പ്രധാനമന്ത്രി
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കിസാന്‍ റെയില്‍ പദ്ധതിയിലൂടെ രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നൂറാമത്തെ കിസാന്‍ റെയില്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ വ്യക്തവും സുതാര്യവുമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കിസാന്‍ റെയില്‍ പദ്ധതിയിലൂടെ രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു. വരുമാനം വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് കിസാന്‍ റെയില്‍. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ ദൂരെ മേഖലകളിലേക്ക് എത്തിക്കുന്നതിലൂടെ വലിയ ചെലവാണ് കര്‍ഷകര്‍ക്ക് വഹിക്കേണ്ടി വരുന്നത്. എന്നാല്‍ കിസാന്‍ റെയില്‍ സൗകര്യം പ്രയോജനപ്പെടുത്തി 50-100 കിലോഗ്രാം ചരക്ക് വരെ മിതമായ നിരക്കില്‍ കൈമാറ്റം ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















