India

പ്ലസ്‌വണ്‍: എഴുത്തുപരീക്ഷ നടത്തണമെന്ന കേരള സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

പ്ലസ്‌വണ്‍: എഴുത്തുപരീക്ഷ നടത്തണമെന്ന കേരള സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പ്ലസ്‌വണ്ണിന് എഴുത്തുപരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാവില്ല. ഒക്ടോബറില്‍ മൂന്നാം തരംഗമുണ്ടാവുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. ജസ്റ്റിസ് എ എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പരീക്ഷാ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ്.

പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായതെന്നായിരുന്നു ജസ്റ്റിസ് എ എം ഖാല്‍വിക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. കേരളത്തില്‍ കൊവിഡിന്റെ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it