India

കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ഥന നിര്‍ത്തലാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്

കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ഥന നിര്‍ത്തലാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്
X

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ത്ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി ഭരണഘടനാ ബഞ്ച് പരിഗണിക്കും. മധ്യപ്രദേശ് സ്വദേശി വിനായക് ഷാ എന്ന അഭിഭാഷകനാണ് ഹരജി നല്‍കിയത്. ഹിന്ദു മതത്തിന് മാത്രം പ്രചാരം നല്‍കുന്ന പ്രാര്‍ത്ഥന നിര്‍ത്തണമെന്നാണ് ഹരജിയിലെ ആവശ്യം. വിവിധ മതത്തിലുള്ള കുട്ടികള്‍ ഈ പ്രാര്‍ത്ഥന ആലപിക്കേണ്ടതായി വരുന്നെന്നും ഒരു മതത്തിന് പ്രചാരം നല്‍കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥന കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്നും കുട്ടികളില്‍ വര്‍ഗീയത വളരാന്‍ കാരണമാവുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായുള്ള ബഞ്ച്് ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it