തീപ്പിടിത്തത്തില്‍ നിന്ന് 30 പേരെ രക്ഷിച്ച് നായ മരണത്തിന് കീഴടങ്ങി
ബാന്ദ റസിഡന്‍ഷ്യല്‍ കോളനിയിലുള്ള ഇലക്ട്രോണിക് ആന്റ് ഫര്‍ണീച്ചര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. നാല് നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഉടമ താമസിക്കുന്നത്.

ബാന്ദ: ഉത്തര്‍പ്രദേശില്‍ കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയ വളര്‍ത്തു നായ ഹീറോ ആയി. തീപ്പിടിത്തത്തില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് നാല് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. എന്നാല്‍, നായയെ രക്ഷപ്പെടുത്താനായില്ല. ബാന്ദ റസിഡന്‍ഷ്യല്‍ കോളനിയിലുള്ള ഇലക്ട്രോണിക് ആന്റ് ഫര്‍ണീച്ചര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. നാല് നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഉടമ താമസിക്കുന്നത്.
തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട നായ തുടര്‍ച്ചയായി കുരച്ച് ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് അപകടമുണ്ടാവും മുമ്പ് എല്ലാവരും കെട്ടിടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, രക്ഷപ്പെടാനുള്ള ധൃതിക്കിടെ നായയുടെ കാര്യം മറ്റുള്ളവര്‍ മറന്നു. അതിനിടെ പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടര്‍ നായയുടെ ജീവനെടുത്തിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തുള്ള നാല് കെട്ടിടങ്ങളാണ് തകര്‍ന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT