കറാച്ചിക്കു മൂകളിലൂടെയുള്ള വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു; ഇന്ത്യക്ക് കോടികളുടെ നഷ്ടം വരും
ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് അറിയിച്ചത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കു വ്യോമപാത വിലക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു. ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് അറിയിച്ചത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. സപ്തംബര്‍ ഒന്നിന് വിലക്ക് അവസാനിക്കും.
വ്യമോപാത പൂര്‍ണമായും അടച്ചാല്‍ ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്കു പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. യാത്രാ സമയവും ചെലവും വന്‍തോതില്‍ വര്‍ധിക്കാന്‍ ഇതു കാരണമാവും. ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിന് പുറമേ യാത്രാ സമയം കൂടുന്നതിനാല്‍ കൂടുതല്‍ ജീവനക്കാരും വേണ്ടി വരും. നേരത്തേ ബാലക്കോട്ട് ആക്രണമത്തെ തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ നാല് മാസത്തിനിടെ എയര്‍ ഇന്തയ്ക്ക് 430 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. വ്യോമപാത അടയ്ക്കുന്നത് പാകിസ്താനെയും സാമ്പത്തികമായി ബാധിക്കുമെങ്കിലും കൂടുതല്‍ നഷ്ടം ഇന്ത്യയ്ക്കായിരിക്കും.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂര്‍ണമായും തടയുന്നതു സംബന്ധിച്ച് ഇംറാന്‍ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും പാകിസ്താന്‍ വഴിയുള്ള ഇന്ത്യ അഫ്ഗാന്‍ വ്യാപാരം വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇംറാന്‍ കൈക്കൊള്ളും.
അതേസമയം, ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ അടുത്തമാസം നടക്കാനിരിക്കുന്ന യുഎന്‍ പൊതുസഭയില്‍ ശക്തമായിത്തന്നെ അവതരിപ്പിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ബുധനാഴ്ച പറഞ്ഞു. കശ്മീരികളുടെ വികാരങ്ങള്‍ ഇംറാന്‍ഖാന്‍ ലോകത്തെ അറിയിക്കും. ന്യൂയോര്‍ക്കില്‍ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചര്‍ച്ചകളിലും ഇംറാന്‍ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു.
RELATED STORIES
സ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ്...
25 May 2022 6:42 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMTലുലു ഫാഷന്‍ വീക്കിന് മെയ് 25 ന് തുടക്കം
21 May 2022 1:03 PM GMTഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്പ്ലെന്‍ഡര്‍ + 'XTEC' പുറത്തിറക്കി
20 May 2022 1:11 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTസുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഈസ്റ്റേണ്‍...
17 May 2022 12:48 PM GMT