പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 56പേരാണ് ഇത്തവണ പത്മാപുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും എറ്റുവാങ്ങിയത്. നടന്‍ മോഹന്‍ലാല്‍, സംഗീതജ്ഞനായ കെ ജി ജയന്‍, മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍, കുല്‍ദീപ് നെയ്യാര്‍ എന്നിവരുള്‍പ്പടെ 14 പേരാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരത്തിന്ന് അര്‍ഹമായത്. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു വിദഗ്ധന്‍ കെ കെ മുഹമ്മദ്, ആരോഗ്യ വിദഗ്ധനായ മാമന്‍ ചാണ്ടി എന്നിവര്‍ പത്മശ്രീയും ഏറ്റുവാങ്ങി. സംഗീതജ്ഞന്‍ ശിവമണി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, നടനും നര്‍ത്തകനുമായ പ്രഭുദേവ, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, സ്‌പോര്‍ട്‌സ് താരങ്ങളായ ഗൗദംഗംഭീര്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, തുടങ്ങിയവരും രാഷ്ട്രപതിയില്‍ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു.
RELATED STORIES
തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMT