ഉദയ്പൂര്‍ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പ്രതികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ചാണ് എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്.
ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉദയ്പൂര്‍ സ്വദേശി മുഹമ്മദ് മൊഹ്‌സിന്‍ (30) ആണ് പിടിയിലായത്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ചാണ് എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 28നാണ് നൂപുര്‍ ശര്‍മ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.
പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പ്രതികളിലൊരാള്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ പങ്കെടുത്ത ചടങ്ങില്‍ നില്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പ്രതികള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ച ചടങ്ങു മാത്രമാണെന്നും ഗുലാബ് ചന്ദ് കട്ടാരിയ വിശദീകരിച്ചു. പ്രതിയുടെ ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസും പുറത്തുവിട്ടിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT