India

ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്
X

ചെന്നൈ: ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.

ചെന്നൈയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it