- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യലഹരിയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര; ചോദ്യംചെയ്ത പോലിസിനെതിരേ യുവതിയുടെ ആക്രമണം (വീഡിയോ)
പശ്ചിമ ഡല്‍ഹിയിലെ മായാപുരിയിലാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത യുവതിയെയും പുരുഷനെയും പോലിസ് തടഞ്ഞത്. ട്രാഫിക് പോലിസുകാരനെ ആക്രമിച്ച കേസില്‍ അനില്‍ പാണ്ഡെ, മാധുരി എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്രചെയ്തത് ചോദ്യംചെയ്ത ട്രാഫിക് പോലിസുകാരനെ യുവതി മര്‍ദിച്ചു. പശ്ചിമ ഡല്‍ഹിയിലെ മായാപുരിയിലാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത യുവതിയെയും പുരുഷനെയും പോലിസ് തടഞ്ഞത്. ട്രാഫിക് പോലിസുകാരനെ ആക്രമിച്ച കേസില്‍ അനില്‍ പാണ്ഡെ, മാധുരി എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തു.
#WATCH A woman and a man misbehaved&manhandled a traffic police cop on being stopped for not wearing helmet, in Delhi's Mayapuri, last evening.According to the police, the two were heavily drunk. Case has been registered against them on complaint of the traffic police personnel. pic.twitter.com/JSuQfFuDc4
— ANI (@ANI) July 17, 2019
ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പോലിസ് തടഞ്ഞു. എന്നാല്‍, പോലിസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസുകാരന്‍ താക്കോല്‍ ഈരിയെടുത്ത് വാഹനംമാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് യുവതി പ്രകോപിതയായത്. സ്‌കൂട്ടറില്‍നിന്ന് ഇറങ്ങിയ യുവതി പോലിസുകാരന്റെ കൈയില്‍നിന്ന് ബലമായി താക്കോല്‍ വാങ്ങാനും ശ്രമിച്ചു. യുവതി പോലിസിനോട് കയര്‍ക്കുന്നതിന്റെയും തുടരെത്തുടരെ അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പോലിസുകാരനോട് തര്‍ക്കിക്കുന്നതും തള്ളിമാറ്റുന്നതും പോലിസുകാരന്‍ പിന്നിലോട്ട് പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്. തല്ലിയത് യുവതിയായതിനാല്‍ പോലിസുകാരന്‍ യാതൊരു പ്രതികരണവും നടത്തിയതുമില്ല. റോഡില്‍ ഗതാഗത തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മറ്റ് യാത്രക്കാര്‍ക്കുനേരെയും ഇരുവരും കയര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രാഫിക് പോലിസുകാരന്റെ പരാതിയില്‍ കേസെടുത്ത പോലിസ്, പിന്നീട് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















