India

അപരിചിതരായ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടതില്ല: മുംബൈ കോടതി

അപരിചിതരായ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടതില്ല: മുംബൈ കോടതി
X

മുംബൈ: 'നീ മെലിഞ്ഞിരിക്കുന്നു, വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ രാത്രിയില്‍ അപരിചിതയായ സ്ത്രീകള്‍ക്ക് അയയ്ക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷന്‍സ് കോടതി. മുന്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ 3 മാസത്തേക്ക് തടവു ശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്തു നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

നീ മെലിഞ്ഞതാണ്, നീ വളരെ സ്മാര്‍ട്ടായി കാണപ്പെടുന്നു, നീ സുന്ദരിയാണ്, നീ വിവാഹിതയാണോ അല്ലയോ, എനിക്ക് നിന്നെ ഇഷ്ടമാണ് തുടങ്ങിയ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും സന്ദേശങ്ങളും അര്‍ധരാത്രിയില്‍ പരാതിക്കാരന്‍ അയച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒരു വിവാഹിതയായ സ്ത്രീയോ അവരുടെ ഭര്‍ത്താവോ അത്തരം വാട്‌സാപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരനും പരസ്പരം അറിയാത്തപ്പോഴെന്നും കോടതി പറഞ്ഞു.

2022 ല്‍ ഇതേ കേസില്‍ പ്രതിയെ മജിസ്‌ട്രേറ്റ് കോടതി നേരത്തെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കേസില്‍ വ്യാജമായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി വാദിച്ചിരുന്നത്. എന്നാല്‍ വ്യാജ കേസില്‍ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്നു കോടതി പറഞ്ഞു. പ്രതി സ്ത്രീയ്ക്ക് അശ്ലീല വാട്സാപ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷന്‍സ് ജഡ്ജി ഡി.ജി.ധോബ്ലെ ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it