- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്നാട്ടില്‍ ഇനി 'രോഗികള്‍' ഇല്ല, പകരം 'മെഡിക്കല്‍ ഉപഭോക്താക്കള്‍';- ഉത്തരവ്
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങള്‍ തേടിയെത്തുന്നവരെ 'രോഗികള്‍' എന്ന് വിളിക്കരുത് പകരം 'മെഡിക്കല്‍ ഉപഭോക്താക്കള്‍' എന്ന് വിളിക്കണം. ഇന്നലെയാണ് ഇതുസംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതിങ്ങനെ: 'ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങള്‍ തേടി വരുന്നവരെ 'രോഗികള്‍' എന്നല്ല 'മെഡിക്കല്‍ ഉപഭോക്താക്കള്‍' എന്നുവേണം ഇനി മുതല്‍ വിളിക്കാന്‍'
വൈദ്യശാസ്ത്രം മാനുഷികമായ സേവനമായതിനാലാണ് 'രോഗി' എന്ന വാക്ക് വേണ്ടെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് കാരണം. തമിഴ്‌നാട്ടില്‍ ഉടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ പൊതുജന ക്ഷേമ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ഈ ഉത്തരവ് നടപ്പിലായിത്തുടങ്ങി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















