അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷാഫീസ് നിര്‍ത്തലാക്കും: രാഹുല്‍ ഗാന്ധി
സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ സാധാരണയായി പണമടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫീസ് അടയ്ക്കാതെ തന്നെ പരീക്ഷയില്‍ പങ്കെടുക്കാനുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്‌നോ: അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷാഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ സാധാരണയായി പണമടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫീസ് അടയ്ക്കാതെ തന്നെ പരീക്ഷയില്‍ പങ്കെടുക്കാനുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു. ഇപ്പോള്‍ ബാരലിന് 70 ഡോളറായി കുറഞ്ഞിട്ടും ഇന്ധനവിലയില്‍ ഒരു കുറവുമുണ്ടായിട്ടില്ല. തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ) യുടെ പ്രയോജനം അഞ്ച് മുതല്‍ 25 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. പണം ബാങ്ക് അക്കൗണ്ടുകളിലെത്തുന്നതോടെ ഇവര്‍ വസ്ത്രങ്ങളും ഷൂസും മൊബൈലുകളും മറ്റ് വസ്തുക്കളും വാങ്ങിക്കും. അതോടെ വില്‍പ്പനയും വര്‍ധിക്കും.
ജനങ്ങളുടെ ആവശ്യപ്രകാരം രാജ്യത്ത് പുതിയ ഫാക്ടറികളുണ്ടാവുമെന്നും സീതാപൂരിലെ യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും രാഹുല്‍ ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മെയ് ആറിനാണ് തിരഞ്ഞെടുപ്പ്.
RELATED STORIES
വിസ അഴിമതിക്കേസ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും
25 May 2022 6:34 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMTചെമ്പ്കമ്പി മോഷണം; മുംബൈയില്‍ രണ്ട് റെയില്‍വേ മുന്‍ ജീവനക്കാരെ 36...
25 May 2022 6:28 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTരാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്
25 May 2022 5:30 AM GMT