India

അത്താഴത്തിന് മുട്ടക്കറി നല്‍കിയില്ല; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

സംഭവത്തില്‍ സുഹൃത്ത് ഗൗരവ് ഗെയ്ക്ക് വാദി(38)നെ മങ്കാപൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

അത്താഴത്തിന് മുട്ടക്കറി നല്‍കിയില്ല; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
X

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മുട്ടക്കറി നല്‍കാത്തതിനു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. നാഗ്പൂരിലെ മങ്കാപൂര്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. ബനാറസി(40)യുടെ മൃതദേഹമാണ് ഗാരേജിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ഗൗരവ് ഗെയ്ക്ക് വാദി(38)നെ മങ്കാപൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

സുഹൃത്ത് പ്രതിയെ അത്താഴത്തിന് ക്ഷണിച്ചതായും വെള്ളിയാഴ്ച രാത്രി വരെ ഇരുവരും മദ്യപിച്ചതായും പോലിസ് പറഞ്ഞു. അത്താഴത്തിന് 'മുട്ട കറി' പാചകം ചെയ്തിട്ടില്ലെന്ന് പ്രതിയോട് പറഞ്ഞതോടെ ഇരുവരും വഴക്കിടാന്‍ തുടങ്ങി. തുടര്‍ന്ന് പ്രതി സുഹൃത്തിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

No egg curry for dinner? Nagpur man kills friend for not cooking dish




Next Story

RELATED STORIES

Share it