India

ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തിൽ വൈറലാക്കുമെന്ന്; കാമുകന്‍റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു

അലിഗഡിലെ ജീവന്‍ഗഡ് മേഖലയിലാണ് സംഭവം. യുവാവിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കെതിരേ കവര്‍സി പോലിസ് കേസെടുത്തു.

ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തിൽ വൈറലാക്കുമെന്ന്; കാമുകന്‍റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു
X

അലിഗഡ്: ഉത്തർപ്രദേശിൽ കാമുകന്‍റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു. തൻറെ കൈവശമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാക്കുമെന്ന യുവാവിന്റെ ഭീഷണിയെത്തുടർന്നാണ് പെൺകുട്ടിയുടെ ആക്രമണം. അലിഗഡിലെ ജീവന്‍ഗഡ് മേഖലയിലാണ് സംഭവം. യുവാവിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കെതിരേ കവര്‍സി പോലിസ് കേസെടുത്തു.

എന്നാല്‍ പെണ്‍കുട്ടിയും തന്‍റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ ഒരു മാസമായി ഇവര്‍ തമ്മില്‍ സംസാരിക്കാറില്ലായിരുന്നുവെന്നും യുവാവിന്‍റെ അമ്മ പറയുന്നു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി നിരന്തരമായി യുവാവിനെ വിളിച്ചിരുന്നു. സംഭവം നടന്ന വ്യാഴാഴ്ചയും പെണ്‍കുട്ടി തന്‍റെ മകനെ വിളിച്ചിരുന്നു. എന്നാല്‍ അവന്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ് വീടിന് സമീപത്തെ കടയുടെ മുന്നില്‍ വച്ച് പെണ്‍കുട്ടി മകൻറെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു.

അതേസമയം കയ്യിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. ആക്രമണത്തില്‍ യുവാവിന്‍റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ ഡോക്ടർ വ്യക്തമാക്കി.

Next Story

RELATED STORIES

Share it