India

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു
X

ഹൈദരാബാദ്: ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ സമീപവാസിയായ പ്രവീണ്‍ എന്ന യുവാവ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമത്തിനിടെ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചതിനാല്‍ ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചത്.

കുഞ്ഞിനെ കാണാതായതോടെ തിരഞ്ഞ മാതാപിതാക്കളാണ് പ്രവീണ്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടത്. ഉടനെ മാതാപിതാക്കള്‍ സമീപവാസികളെ വിളിച്ചുകൂട്ടി. ഇതിനിടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ പ്രവീണ്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികള്‍ പിടികൂടി പോലിസിനു കൈമാറുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Next Story

RELATED STORIES

Share it