പുതുവല്‍സരദിനത്തില്‍ കൂടുതല്‍ പുതുപ്പിറവികള്‍ ഇന്ത്യയില്‍; ജനിച്ചത് 69,944 ശിശുക്കള്‍ ലോകമൊട്ടാകെ 3,95,072 ജനനമെന്ന് യൂനിസെഫ്
തൊട്ടുപിന്നില്‍ ചൈനയാണ്. 44,940 ശിശുക്കളാണ് ഇവിടെ പുതുവല്‍സരത്തില്‍ പിറവിയെടുത്തത്.
ന്യൂഡല്‍ഹി: പുതുവല്‍സരദിനത്തില്‍ ലോകാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം ശിശുക്കള്‍ ജനിച്ച രാജ്യമായി ഇന്ത്യ മാറുമെന്ന് യുനിസെഫ്. 2019 ജനുവരി ഒന്ന് ചൊവ്വാഴ്ച ഇന്ത്യയില്‍ 69,944 ശിശുക്കള്‍ ജനിച്ചിരിക്കാമെന്നാണ് യുനിസെഫ് പുറത്തുവിടുന്ന റിപോര്‍ട്ട്. തൊട്ടുപിന്നില്‍ ചൈനയാണ്. 44,940 ശിശുക്കളാണ് ഇവിടെ പുതുവല്‍സരത്തില്‍ പിറവിയെടുത്തത്. നൈജീരിയ- 25,685, പാകിസ്താന്‍- 15,112, ഇന്ത്യോനേഷ്യ- 13,256, അമേരിക്ക- 11,086, കോംഗോ- 10,053, ബംഗ്ലാദേശ്- 8,428 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പുതുവല്‍സര പിറവികളുടെ കണക്ക്. ലോകത്തിലെ പ്രധാന പട്ടണങ്ങള്‍ പരിശോധിച്ചാല്‍ പുതുവല്‍സരത്തിന്റെ ആദ്യ നിമിഷത്തില്‍ സിഡ്‌നിയില്‍ 168 ശിശുക്കളാണ് ജനിച്ചത്.
ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രവചനം യാഥാര്‍ഥ്യത്തോടടുക്കുന്നു എന്നതിന്റെ സൂചനകളാണ് ചൊവ്വാഴ്ച പുറത്തുവന്ന യുനിസെഫ് റിപോര്‍ട്ട്. നിലവില്‍ ഏകദേശം 133 കോടി ജനങ്ങളുള്ള ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ്. 2024 ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം. ഇന്ത്യയിലേതുള്‍പ്പെടെ 3,95,072 ശിശുക്കള്‍ വിവിധ രാജ്യങ്ങളിലായി ജനിച്ചിരിക്കുമെന്നും ഇവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കലാണ് യുനിസെഫ് ഉള്‍പ്പെടെയുള്ള അധികൃതരുടെ ഉത്തരവാദിത്വമെന്നും യുനിസെഫ് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാര്‍ലറ്റ് പെട്രി ഗോര്‍നിറ്റ്‌സ്‌ക അഭിപ്രായപ്പെട്ടു. ശിശുസംരക്ഷണത്തിന് പ്രാദേശികാടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും യൂനിസെഫ് വ്യക്തമാക്കി.
RELATED STORIES
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT