India

നീറ്റ് പരീക്ഷ ജൂലായ് 26ന്; ജെഇഇ മെയിന്‍ ജൂലായ് 18ന്

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

നീറ്റ് പരീക്ഷ ജൂലായ് 26ന്; ജെഇഇ മെയിന്‍ ജൂലായ് 18ന്
X

ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 23 വരെയാവും ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. നീറ്റ് പരീക്ഷ ജൂലായ് 26നാണ്. ഐഐടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് ആഗസ്തില്‍ നടത്തും. എന്നാല്‍, ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജെഇഇ മെയിന്‍, നീറ്റ് 2021 എന്നിവയുടെ സിലബസ് വെട്ടിക്കുറച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ സ്വയം, ദിക്ഷ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പൊഖ്രിയാല്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മെയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടുപരീക്ഷകളും നടത്തുന്നത്. 9 ലക്ഷത്തിലധികം കുട്ടികള്‍ ജെഇഇ മെയിന്‍ പരീക്ഷയ്ക്കായും 15.93 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നീറ്റ് 2020 പരീക്ഷയ്ക്കായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. പ്രവേശന പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചാലുടന്‍തന്നെ നടത്താന്‍ ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകളുടെ തിയ്യതിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പ്രധാനവിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തുകയുള്ളൂവെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it