നീരവ് മോദി യുകെയില്‍, കൈമാറാന്‍ ആവശ്യപ്പെട്ടതായി സര്‍ക്കാര്‍
നീരവ് യു.കെയില്‍ എവിടെയാണുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞതായി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി യുകെയിലുണ്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി കെ സിങ്. രാജ്യസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീരവ് യു.കെയില്‍ എവിടെയാണുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞതായി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.
2018 ആഗസ്തില്‍ സിബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്ററിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ നിലവില്‍ യുകെ അധികൃതരുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.നീരവ് മോദിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം കത്തയച്ചിരുന്നു.
RELATED STORIES
പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTകേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി
21 May 2022 4:07 PM GMTകുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
21 May 2022 3:59 PM GMTഅബുദബിയില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT