വി ടി രാജശേഖറിന് മുകുന്ദന് സി മേനോന് സ്മാരക അവാര്‍ഡ് സമ്മാനിച്ചു
ദലിത് പിന്നോക്ക ആദിവാസി ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്കും ഉന്നതിക്കുമായി ജീവിതം സമര്‍പ്പിച്ച മഹാനായ പോരാളിയാണ് വി ടി രാജശേഖരെന്ന് കാഞ്ച് ഐലയ്യ പറഞ്ഞു.

ബാംഗ്ലൂര്‍: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് മുകുന്ദന് സി മേനോന്റെ സ്മരണക്കായി എന്‍സിഎച്ച്ആര്‍ഒ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ദലിത് വോയ്സ് പത്രാധിപകനും പ്രമുഖ ഗ്രന്ഥകാരനുമായ വി ടി രാജശേഖറിന് പോപ്പുലര്‍ഫ്രണ്ട് ദേശീയ സെക്രട്ടറി അനീസ് അഹമ്മദ് സമ്മാനിച്ചു.
പ്രശസ്ത സാമൂഹിക ചിന്തകന്‍ ഡോ. കാഞ്ച ഐലയ്യ മുഖ്യാതിഥിയായിരുന്നു. ദലിത് പിന്നോക്ക ആദിവാസി ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്കും ഉന്നതിക്കുമായി ജീവിതം സമര്‍പ്പിച്ച മഹാനായ പോരാളിയാണ് വി ടി രാജശേഖരെന്ന് കാഞ്ച് ഐലയ്യ പറഞ്ഞു. ബാംഗ്ളൂര്‍ പല്ലന ഭവനില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ എന്‍സിഎച്ച്ആര്‍ഒ ചെയര്പേഴ്സന് പ്രഫ. എ മാര്‍ക്സ് അധ്യക്ഷത വഹിച്ചു. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് ഇ എം അബ്ദുല്റഹ്മാന്, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക കലയി ഷെല്‍വി, എന്‍സിഎച്ച്ആര്‍ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ, വൈസ് ചെയര്മാന് അഡ്വ. കെ പി മുഹമ്മദ് ഷെരീഫ്, തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ഭവാനി മോഹന്‍, കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. എസ് ബാലന് സംസാരിച്ചു. ചടങ്ങില്‍ facts do not lie എന്ന വസ്തുതാന്വേഷണ സമാഹാരം ഭവാനി മോഹന്‍ കലയി ശെല്‍വിക്ക് നല്കി.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT