India

ദേശീയ പബ്ജി മല്‍സരം; ഒന്നാം സമ്മാനം 30 ലക്ഷം!

ഹൈദരാബാദില്‍ നടക്കുന്ന പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019 മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 30 ലക്ഷം രൂപയാണ്.

ദേശീയ പബ്ജി മല്‍സരം; ഒന്നാം സമ്മാനം 30 ലക്ഷം!
X

ന്യൂഡല്‍ഹി: ഒടുവില്‍ കളി കാര്യമാവുന്നു. കുട്ടികളുടെയും യുവാക്കളുടെയും സമയം കൊല്ലുന്നു, അക്രമോല്‍സുകത വളര്‍ത്തുന്നു എന്നൊക്കെ ആരോപണമുയരുന്ന പബ്ജി ഗെയിമിന് ദേശീയ മല്‍സരം ഒരുങ്ങുന്നു. ഹൈദരാബാദില്‍ നടക്കുന്ന പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019 മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 30 ലക്ഷം രൂപയാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കളിക്കുന്ന മള്‍ട്ടി പ്ലെയര്‍ ഗെയിമായ പബ്ജി ദിവസവും മൂന്ന് കോടിയിലേറെ പേര്‍ കളിക്കുന്നുണ്ടെന്നാണ് കണക്ക്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പബ്ജി കളിക്കുന്നവര്‍ ഇന്ത്യയിലാണ്.

ഹൈദരാബാദിലെ ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 5,75,000 പേരാണ്. ഇതില്‍ നിന്ന് ഫൈനല്‍ മല്‍സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 80 പേര്‍. ഒരു കോടി രൂപയാണ് മൊത്തം സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.

ദിവസം 4 മണിക്കൂറോളം പരിശീലനം നടത്താറുണ്ടെന്ന് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികളായ വിനയ് ഗെഹ്ലോട്ട്, രാഹുല്‍ ധന്‍കര്‍ എന്നിവര്‍ പറഞ്ഞു. ശ്രദ്ധ വര്‍ധിപ്പിക്കുക, തടസ്സമില്ലാത്ത വൈഫൈ കണക്ഷനില്‍ ഗെയിം കളിക്കുക, ടീമിലുള്ള മറ്റുള്ളവരുമായി ആശയപ്പൊരുത്തമുണ്ടാക്കുക തുടങ്ങിയവയൊക്കെയാണ് ഗെയിം വിജയിക്കാന്‍ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍.

4 പേര്‍ വീതമുള്ള 25 ടീമുകള്‍ മല്‍സരിക്കുന്ന ക്ലാസിക് മോഡിലാണ് മിക്ക പബ്ജി മല്‍സരങ്ങളും നടക്കുന്നത്. യുദ്ധക്കളത്തില്‍ അവസാനം ബാക്കിയാവുന്ന കളിക്കാരനാണ് വിജയിക്കുക.

Next Story

RELATED STORIES

Share it