India

ദേശീയപാതാ വികസനം: കേരളത്തിലെ 1,838 കോടിയുടെ പദ്ധതി അദാനി ഗ്രൂപ്പിന്

ഈ പദ്ധതിയുടെ കരാറും നേടിയതോടെ അദാനി ഗ്രൂപ്പിന് ലഭിച്ച എച്ച്എഎമ്മിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയുടെ റോഡ് പദ്ധതികള്‍ ആറായി.

ദേശീയപാതാ വികസനം: കേരളത്തിലെ 1,838 കോടിയുടെ പദ്ധതി അദാനി ഗ്രൂപ്പിന്
X

ന്യൂഡല്‍ഹി: ദേശീയ പാതാ അതോറ്റിയില്‍ നിന്ന് കേരളത്തിലെ 1838 കോടിയുടെ ദേശീയപാതാ പദ്ധതി സ്വന്തമാക്കി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. ഹൈബ്രിഡ് അന്യൂറ്റി മോഡിന്റെ (എച്ച്എഎം) കീഴിലുള്ള പദ്ധതി ഭാരത്മാല പരിയോജനയുടെ ഭാഗമാണ്. ദേശീയപാതാ 17-ന്റെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ആറുവരി പാതയായി വികസിപ്പിക്കുന്നതിനുള്ള 40.80 കിലോമീറ്റര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.

1,838 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്ന് കമ്പനി അറിയിച്ചു. 45 മീറ്റര്‍ വീതിയിലാണ് ആറുവരി പാതയായി വികസിപ്പിക്കുക. ഈ പദ്ധതിയുടെ കരാറും നേടിയതോടെ അദാനി ഗ്രൂപ്പിന് ലഭിച്ച എച്ച്എഎമ്മിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയുടെ റോഡ് പദ്ധതികള്‍ ആറായി. ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മറ്റു പദ്ധതികള്‍.

Next Story

RELATED STORIES

Share it