- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
12ാമത് ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും
മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.

ന്യൂഡല്‍ഹി: റഷ്യ ആതിഥേയത്വം വഹിക്കുന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന് നടക്കും. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ആറുമാസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാംതവണയാണ് മോദിയും ഷി ജിന്‍ പിങ്ങും ഒരേ വേദിയിലെത്തുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരുരാഷ്ട്രത്തലവന്‍മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഷാങ്ഹായ് സഹകരണസംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് മോദി അന്ന് പറഞ്ഞിരുന്നു.
3.6 ബില്യന്‍ ജനങ്ങളെ അല്ലെങ്കില്‍ ലോകജനസംഖ്യയുടെ പകുതിയെ പ്രതിനിധീകരിക്കുന്ന സ്വാധീനമുള്ള ഒരു ഗ്രൂപ്പായാണ് ബ്രിക്‌സ് അറിയപ്പെടുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ മൊത്തം ജിഡിപി 16.6 ട്രില്യണ്‍ യുഎസ് ഡോളറാണ്. നിലവിലെ കൊവിഡ് -19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍, ഭീകരവാദത്തിനെതിരായ സഹകരണം, വ്യാപാരം, ആരോഗ്യം, ഊര്‍ജം തുടങ്ങി വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















