India

റണ്‍വേക്കടിയില്‍ ആറുവരി അണ്ടര്‍ പാസ്; വികസന കുതിപ്പില്‍ മൈസൂരു വിമാനത്താവളം

റണ്‍വേ 2750 മീറ്റര്‍ ആക്കുന്ന ജോലികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. കോഴിക്കോട്-മൈസൂര്‍ ദേശീയപാത 766 ന് കുറുകെയാണ് റണ്‍വേ നിര്‍മ്മിക്കുന്നത്.

റണ്‍വേക്കടിയില്‍ ആറുവരി അണ്ടര്‍ പാസ്; വികസന കുതിപ്പില്‍ മൈസൂരു വിമാനത്താവളം
X

മൈസൂരു: അവഗണിക്കപ്പെട്ടു കിടന്ന മൈസൂരു വിമാനത്താവളത്തിന് ശാപമോക്ഷം. വിജയകരമായി ആരംഭിച്ച ബാംഗളൂരു സര്‍വ്വീസിനു പുറമേ കൊച്ചി, ഗോവ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും ഉടന്‍ മൈസൂരില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കും. ഇതോടെ ചെന്നൈ ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലേക്ക് മൈസൂരില്‍നിന്ന് നേരിട്ട് സര്‍വീസ് ഉണ്ടാകും.

റണ്‍വേ 2750 മീറ്റര്‍ ആക്കുന്ന ജോലികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. കോഴിക്കോട്-മൈസൂര്‍ ദേശീയപാത 766 ന് കുറുകെയാണ് റണ്‍വേ നിര്‍മ്മിക്കുന്നത്. 450 മീറ്റര്‍ നീളത്തിലും 23 മീറ്റര്‍ വീതിയിലും ആറുവരി അണ്ടര്‍ പാസ് ആണ് റണ്‍വേക്കടിയില്‍ ഒരുക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയ്ക്ക് മുകളിലൂടെ റണ്‍വേ ഉള്ള ഇന്ത്യയിലെ ആദ്യത്തെ എയര്‍പോര്‍ട്ടാകും മൈസൂര്‍.

2750 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാകുന്നതോടെ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകും. ഇവിടെ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ മൈസൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാം.

എയര്‍പോര്‍ട്ടിന്റെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് വ്യോമസേനയും പണം മുടക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ മൈസൂര്‍ എയര്‍പോര്‍ട്ട് സിവില്‍ മിലിറ്ററി എയര്‍പോര്‍ട്ട് ആയി മാറും. വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ പരിശീലന കേന്ദ്രം യെലഹങ്കയില്‍ നിന്നും മൈസൂര്‍ എയര്‍പോര്‍ട്ടിനു സമീപത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it