India

മുംബൈ രാജ്യാന്തര വിമാനത്താവളം 22 ദിവസം അടച്ചിടും; മുടങ്ങുന്നത് 960 സര്‍വീസുകള്‍

ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായാണ് അടച്ചിടുന്നത്. ഇക്കാലയളവില്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറുമണിക്കൂര്‍ അടച്ചിടും. 22 ദിവസം വിമാനത്താവളം അടച്ചിടുന്നതോടെ പ്രതിദിനം 240 വിമാനസര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്ക്.

മുംബൈ രാജ്യാന്തര വിമാനത്താവളം 22 ദിവസം അടച്ചിടും; മുടങ്ങുന്നത് 960 സര്‍വീസുകള്‍
X

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു റണ്‍വേകളും അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായാണ് അടച്ചിടുന്നത്. ഇക്കാലയളവില്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറുമണിക്കൂര്‍ അടച്ചിടും. 22 ദിവസം വിമാനത്താവളം അടച്ചിടുന്നതോടെ പ്രതിദിനം 240 വിമാനസര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്ക്. ഇതോടെ പല വിമാനകമ്പനികളും ഇക്കാലയളവില്‍ സമീപറൂട്ടിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ.

പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് ഈ വിമാനത്താവളത്തില്‍ നടക്കുന്നത്. അറ്റകുറ്റപ്പണിയുടെ കാരണത്തില്‍ ചെറുവിമാനങ്ങള്‍ക്ക് പകരം വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാവുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റിനല്‍കുമെന്നും എയര്‍പോട്ട് വക്താവ് അറിയിച്ചു.






Next Story

RELATED STORIES

Share it