India

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറി; ഡല്‍ഹിയില്‍ ജാഗ്രതാ മുന്നറിയിപ്പ്

മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ. തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം. 2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍, സായുധര്‍ പ്രവേശിച്ച അതേ ഗേറ്റുവഴിയാണ് ഇന്ന് എംപിയുടെ കാര്‍ ഇടിച്ചുകയറിയത്. എന്നാല്‍, ഗേറ്റിനുമുമ്പിലുണ്ടായിരുന്ന ബാരിക്കേഡില്‍തട്ടി കാര്‍ നിന്നു. ഉടന്‍ സെക്യൂരിറ്റി അലാറം മുഴങ്ങുകയും ചെയ്തു. ഇതാണ് ആശങ്കയ്ക്ക് കാരണമായത്.

പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറി; ഡല്‍ഹിയില്‍ ജാഗ്രതാ മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാവേലി തകര്‍ത്ത് എംപിയുടെ കാര്‍ ഇടിച്ചുകയറി. മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ. തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം. 2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍, സായുധര്‍ പ്രവേശിച്ച അതേ ഗേറ്റുവഴിയാണ് ഇന്ന് എംപിയുടെ കാര്‍ ഇടിച്ചുകയറിയത്. എന്നാല്‍, ഗേറ്റിനുമുമ്പിലുണ്ടായിരുന്ന ബാരിക്കേഡില്‍തട്ടി കാര്‍ നിന്നു. ഉടന്‍ സെക്യൂരിറ്റി അലാറം മുഴങ്ങുകയും ചെയ്തു. ഇതാണ് ആശങ്കയ്ക്ക് കാരണമായത്.

കാറിന് ചില കേടുപാടുകള്‍ പറ്റിയെന്നതൊഴിച്ചാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവം നടക്കുമ്പോള്‍ എംപി കാറിലുണ്ടായിരുന്നില്ല. പാര്‍ലമെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018 ഡിസംബറിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് പാര്‍ലമെന്റിന്റെ പ്രവേശനകവാടത്തിനടുത്തുള്ള തൂണില്‍ ഒരു ടൊയോട്ട ഇന്നോവ ഇടിക്കുകയായിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണഭീതിയില്‍ അന്നും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമ്പതുപേരാണ് 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it