മുസ്ലിം പള്ളി അമുസ്ലിംകള്‍ക്കായി തുറന്നുകൊടുത്തു

ഇസ്ലാമിനെ കുറിച്ചും മുസ്ലിംകളെ കുറിച്ചുമുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ അമുസ്ലികംള്‍ക്കായി പള്ളി തുറന്നുകൊടുക്കുകയായിരുന്നു പള്ളി കമ്മിറ്റി.

മുസ്ലിം പള്ളി അമുസ്ലിംകള്‍ക്കായി തുറന്നുകൊടുത്തു

അഹ്മദാബാദ്: ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അമുസ്ലിംകള്‍ക്കു അവസരമൊരുക്കി അഹ്മാദാബാദിലെ റഹ്മത്ത് നഗറിലെ പള്ളി കമ്മിറ്റി. ഉമര്‍ബിന്‍ ഖത്താബ് പള്ളി അധികൃതരാണ് ഇസ്ലാമിനെ കുറച്ചു പഠിപ്പിക്കാന്‍ വേറിട്ട വഴിയൊരുക്കിയത്. ഇസ്ലാമിനെ കുറിച്ചും മുസ്ലിംകളെ കുറിച്ചുമുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ അമുസ്ലികംള്‍ക്കായി പള്ളി തുറന്നുകൊടുക്കുകയായിരുന്നു പള്ളി കമ്മിറ്റി. ഞായറാഴ്ച ഈ പള്ളിയിലെത്തിയ എല്ലാ വിഭാഗം ആളുകള്‍ക്കും പള്ളി സന്ദര്‍ശിക്കാനും ഇമാം മൗനുദ്ദീന്‍ ഇബ്‌നു നസ്‌റുല്ലയുമായി സംസാരിച്ചു സംശയ ദുരീകരണം നടത്താനുമാണ് അധികൃതര്‍ അവസരമൊരുക്കിയത്. സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനും മതസൗഹാര്‍ദം വളര്‍ത്താനുമാണ് ഇത്തരമൊരു ഉദ്യമം കൊണ്ടുദ്ദേശിക്കുന്നതെന്നു പള്ളി കമ്മിറ്റി അധികൃതര്‍ പറഞ്ഞു. മുസ്ലിംപള്ളിയില്‍ അമുസ്ലിംകള്‍ പ്രവേശിക്കരുതെന്നു ചില മുസ്ലിംകള്‍ വരെ വിശ്വസിക്കുന്നു. എന്നാല്‍ പ്രവാചകന്‍ മുഹമ്മദിന്റെ മാതൃക ഇതല്ല. ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും പ്രവാചകന്‍ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാതൃകയാണ് തങ്ങളും പിന്‍പറ്റുന്നത്. ഒരൊറ്റ ദിവസം തന്നെ 150ഓളം അമുസ്ലിംകള്‍ പള്ളി സന്ദര്‍ശിച്ചു. വുളു(അംഗശുദ്ധി വരുത്തല്‍), നമസ്‌കാരം തുടങ്ങിയവ നേരില്‍ കണ്ട അവര്‍ ഇമാമുമായി ദീര്‍ഘ നേരം സംസാരിക്കുകയും ചെയ്തു. തങ്ങളുടെ ഉദ്യമത്തിനു ലഭിച്ച സ്വീകാര്യതയാണ് ഇതു തെളിയിക്കുന്നതെന്നും പള്ളി കമ്മിറ്റി അധികൃതര്‍ പറഞ്ഞു. അല്ലാഹു, ഇസ്ലാം, ഖുര്‍ആന്‍, ഇസ്ലാമിക് ബാങ്കിങ്, വര്‍ഗീയത തുടങ്ങി നിരവധി വിഭാഗങ്ങളില്‍ പഠന ക്ലാസുകളും പള്ളിയില്‍ സംഘടിപ്പിച്ചിരുന്നു

jasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top