India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ആഗസ്ത് 13 വരെ

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ആഗസ്ത് 13 വരെ
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ആഗസ്ത് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ ഇരുസഭകളും ചേരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്‌സിനെടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ലോക്‌സഭാ സ്പീക്കര്‍ അഭ്യര്‍ഥിച്ചു. വരാനിരിക്കുന്ന സെഷനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റ് അംഗങ്ങളെ സാമൂഹിക അകലത്തില്‍ ഇരിപ്പിടമൊരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു. നിലവില്‍ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540ല്‍ 444 ലോക്‌സഭാംഗങ്ങളും 232ല്‍ 218 രാജ്യസഭാംഗങ്ങളും വാക്‌സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചതിനാല്‍ ചില എംപിമാര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം വര്‍ഷകാല സമ്മേളനം ചേര്‍ന്നത് സപ്തംബര്‍ 14നായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കൊവിഡ് ബാധിച്ചതുമുതല്‍ പാര്‍ലമെന്റ് സെഷനുകളെ ബാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it