India

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിച്ചേക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരം ആരംഭിച്ച് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സമാപിക്കാറാണ് പതിവ്.

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിച്ചേക്കും
X

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19 ന് ആരംഭിച്ചേക്കും. ഓഗസ്റ്റ് 13 വരെയാകും സമ്മേളനം തുടരുക. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 20 ഓളം സിറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച വിവരം.

പാർലമെന്റിന്റെ വർഷകാല സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരം ആരംഭിച്ച് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സമാപിക്കാറാണ് പതിവ്. പാർലമെന്ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി സമ്മേളന കാലാവധി സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

സമ്മേളന കാലയളവിൽ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും അനുസരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമ്മേളന കാലത്ത് പാർലമെന്റ് സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നവരെല്ലാം കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരായിരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Next Story

RELATED STORIES

Share it