India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വാദ്രക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വാദ്രക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്
X

ന്യൂഡല്‍ഹി: ബിസിനസുകാരനും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രക്ക് നോട്ടീസയച്ച് ഡല്‍ഹി കോടതി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. ഡല്‍ഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ചയാണ് വാദ്രയ്ക്കും ഇഡി കേസില്‍ പ്രതികളായ മറ്റ് നിരവധി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നോട്ടീസ് അയച്ചത്. കേസില്‍ മൂന്ന് വ്യക്തികള്‍ക്കും എട്ട് സ്ഥാപനങ്ങള്‍ക്കുമെതിരേ ഇഡി അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി പ്രതികളെ കേള്‍ക്കുന്നതിനായുള്ള ഔദ്യോഗിക നടപടികളുടെ ഭാഗമായാണ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചത്. കേസ് ഓഗസ്റ്റ് 28 ന് വീണ്ടും പരിഗണിക്കും.

2008 ഫെബ്രുവരിയില്‍ ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയ 3.5 ഏക്കര്‍ ഭൂമിയെ ചുറ്റിപ്പറ്റിയാണ് കേസ്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇടപാട് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. താമസിയാതെ, സ്വത്ത് സ്‌കൈലൈറ്റിന് അനുകൂലമായി മാറ്റുകയും 24 മണിക്കൂറിനുള്ളില്‍ വാദ്രയ്ക്ക് കൈമാറുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.

Next Story

RELATED STORIES

Share it