കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റി

ബംഗളൂരു:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 16ലേയ്ക്കാണ് ഹരജി മാറ്റിയത്. ഇഡിക്ക് വേണ്ടി ഹാജരാവുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് എട്ടാം തവണയും കോടതി മാറ്റിയത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു.
ബിനീഷിന്റെ അഭിഭാഷകന്‍ ഇതുസംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കാനിരുന്നത്. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് ഏഴുമാസത്തിലധികമായി പരപ്പന അഗ്രഹാര ജെയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
RELATED STORIES
ഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTവൃക്ക മാറ്റിവയ്ക്കല് ശസ്ത്രക്രിയയെത്തുടര്ന്ന് രോഗി മരിച്ച സംഭവം;...
13 Aug 2022 7:12 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTഎഎസ്ഐ നൗഷാദിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്
13 Aug 2022 6:56 AM GMTന്നാ താന് കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികില്സയിലായിരുന്ന നടി ആന് ഹേഷ്...
13 Aug 2022 6:39 AM GMT