India

രാജ്യം കത്തുമ്പോള്‍ മോദി വീണ വായിക്കുന്നു; ട്വിറ്ററില്‍ പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

വാരാണസിയില്‍ കാര്‍ത്തിക പൂര്‍ണിമ ആഘോഷം കണ്ടുനില്‍ക്കുന്ന മോദിയുടെ വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

രാജ്യം കത്തുമ്പോള്‍ മോദി വീണ വായിക്കുന്നു; ട്വിറ്ററില്‍ പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭം ഡല്‍ഹിയില്‍ കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തിയ വാരാണസി സന്ദര്‍ശനത്തെ പരിഹസിച്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ചായിരുന്നു വിമര്‍ശനം. ഇന്ത്യ കത്തുമ്പോള്‍ മോദി വീണ വായിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

വാരാണസിയില്‍ കാര്‍ത്തിക പൂര്‍ണിമ ആഘോഷം കണ്ടുനില്‍ക്കുന്ന മോദിയുടെ വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കാശിയിലെ കാര്‍ത്തിക പൂര്‍ണിമ ആഘോഷവും ലേസര്‍ ഷോയും ശിവതാണ്ഡവ സ്തുതിയും ആസ്വദിക്കുന്ന വീഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി ട്രോളുകളും പരിഹാസ കമന്റുകളുമാണ് നിറഞ്ഞിരിക്കുന്നത്. ലോകം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന കര്‍ഷകപ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുകയും വാരാണസി സന്ദര്‍ശനം നടത്തുകയും ചെയ്ത മോദിയുടെ സമീപനത്തെയാണ് പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ ചോദ്യംചെയ്യുന്നത്.

Next Story

RELATED STORIES

Share it