- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിഷൻ 2022: ബിജെപിയെ താഴെയിറക്കും; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും
സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കൾ മുതൽ നീതി പഞ്ചായത്തിന്റെ ഭാരവാഹികൾ വരെയുള്ളവർക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, തകർന്ന ക്രമസമാധാന നില എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെതിരേ ഉത്തർപ്രദേശിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. ആഗസ്ത് 9-10 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ പ്രചാരണത്തിന്റെ തിരക്കിലാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമെന്ന് ഒരു മുതിർന്ന നേതാവ് എഎൻഐയോട് പറഞ്ഞു.
സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കൾ മുതൽ നീതി പഞ്ചായത്തിന്റെ ഭാരവാഹികൾ വരെയുള്ളവർക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം 400 മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഇതിനൊപ്പം, സാധ്യതയുള്ള നിയമസഭാ സ്ഥാനാർത്ഥികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎൻഐ റിപോർട്ട് ചെയ്യുന്നു.
'ബിജെപി ഗാഡി ഛോഡോ' മാർച്ച് ഓരോ അസംബ്ലിയിലേയും പ്രധാന മാർക്കറ്റുകളിലൂടെ ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിക്കും. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് അഞ്ച് എംഎൽഎമാർ മാത്രമാണുള്ളത്. ഉത്തർപ്രദേശിലെ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തയ്യാറാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി വാദ്ര നേരത്തെ സൂചിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















