India

വന്ദേ ഭാരത് അതിവേഗ ട്രെയിനിന്റെ കോച്ചില്‍ തീപിടുത്തം

വാരണസിയില്‍ നിന്ന് ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് സി 7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറില്‍ തീപിടിച്ചത്.

വന്ദേ ഭാരത് അതിവേഗ ട്രെയിനിന്റെ കോച്ചില്‍ തീപിടുത്തം
X

ദില്ലി: ദുരിത മൊഴിയാതെ രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ്. കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്ത് ട്രെയിനുള്ളില്‍ തീ പിടിത്തം. ബുധനാഴ്ച ഏഴിനായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

വാരണസിയില്‍ നിന്ന് ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് സി 7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറില്‍ തീപിടിച്ചത്. തുടര്‍ന്ന് ജീവനക്കാരെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന് കാണ്‍പൂര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ 25 മിനുട്ടോളം നിര്‍ത്തിയിട്ടു.

എന്നാല്‍ 7.39ഓടെ യാത്ര തുടര്‍ന്ന ട്രെയിനില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് റെയില്‍വേ ജീവനകാരെത്തുകയും മുന്‍പ് തീയണയ്ക്കാന്‍ ഉപയോഗിച്ച പൗഡറാണ് പുകയ്ക്ക് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സര്‍വീസ് തുടങ്ങിയതിന് അടുത്ത ദിവസം തന്നെ ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് പെരുവഴിയിലായിരുന്നു. രാജ്യത്ത് തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്.




Next Story

RELATED STORIES

Share it