മാനസികാസ്വാസ്ഥ്യമുള്ള യുവതി ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ശ്വേത മകളെ അടുക്കളയില്‍ കൊണ്ടുപോയി കൈത്തണ്ട മുറിച്ചു. രക്തംവാര്‍ന്നാണ് കുട്ടി മരിച്ചത്. ശ്വേതയുടെ സഹോദരന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് ശ്വേതയെ അറസ്റ്റ് ചെയ്തു.
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി ആറുവയസുകാരി മകളെ കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അമിത് പാട്ടീലിന്റെ ഭാര്യ ശ്വേത പാട്ടീലാണ് (36) മകള്‍ അക്ഷരയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം തവരെ കോളനിയിലാണ് സംഭവം.
ജോലി സ്ഥലത്തുനിന്നും യുഎസ്എയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അമിത് പാട്ടീല്‍ വീസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു.
അമിത് രാവിലെ വിമാനത്താവളത്തിലേക്ക് പോയിരുന്നു. വൈകുന്നേരം മകളെയും ഭാര്യയേയും വിമാനത്താവളത്തിലെത്തിക്കാന്‍ ശ്വേതയുടെ മാതാപിതാക്കളോടും സഹോദരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ശ്വേത മകളെ അടുക്കളയില്‍ കൊണ്ടുപോയി കൈത്തണ്ട മുറിച്ചു. രക്തംവാര്‍ന്നാണ് കുട്ടി മരിച്ചത്. ശ്വേതയുടെ സഹോദരന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് ശ്വേതയെ അറസ്റ്റ് ചെയ്തു.
RELATED STORIES
ക്ഷീരപഥത്തില്‍ ഡോനട്ടിന്റെ ആകൃതിയില്‍ തമോഗര്‍ത്തം; ആദ്യ ചിത്രങ്ങള്‍...
13 May 2022 5:05 AM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTമൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; 'സമുദ്രയാന്‍'...
27 March 2022 4:18 PM GMTചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ...
11 March 2022 3:45 PM GMTഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി...
25 Feb 2022 3:44 PM GMTടോംഗ അഗ്നിപര്‍വത സ്ഫോടനം നൂറുകണക്കിന് ഹിരോഷിമകള്‍ക്ക് തുല്യം; നാസ...
24 Jan 2022 9:51 AM GMT