India

ബിജെപി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത് ഗൃഹപാഠ പുസ്തകം പട്ടി തിന്നുവെന്ന് പറയുന്നതുപോലെ: മെഹബൂബ മുഫ്തി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിക്കുന്ന ബിജെപി നയത്തിനെതിരെയായിരുന്നു മെഫ്ബൂബ മുഫ്തിയുടെ പരിഹാസം.

ബിജെപി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത് ഗൃഹപാഠ പുസ്തകം പട്ടി തിന്നുവെന്ന് പറയുന്നതുപോലെ: മെഹബൂബ മുഫ്തി
X

ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിക്കുന്ന ബിജെപി നയത്തിനെതിരെയായിരുന്നു മെഫ്ബൂബ മുഫ്തിയുടെ പരിഹാസം. ബിജെപി അവരുടെ എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ്.

ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തുന്ന കുട്ടി ഹോം വര്‍ക്ക് പുസ്തകം പട്ടി തിന്നുവെന്ന് പറയുന്നത് പോലയാണ് ബിജെപിയുടെ ഈ കുറ്റപ്പെടുത്തലുകളെന്നായിരുന്നു മെഫ്ബൂബ മുഫ്തി ട്വീറ്റ് ചെയ്ത്. മതത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമായി മോദിയുടെ പുതിയ ഇന്ത്യ മാറി. ഇതിന്റെ പേരില്‍ തന്നെ ഒരു വിഘടനവാദിയും ദേശവിരുദ്ധയുമാക്കി മുദ്രകുത്തുകയാണെങ്കില്‍ അത്തരമൊരു ബാഡ്ജ് അഭിമാനത്തോടെ ധരിക്കാന്‍ താന്‍ തയ്യാറാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.






Next Story

RELATED STORIES

Share it