ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു; നാലു ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച നാലു ബിജെപി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. റായ്പൂരില്‍ നടന്ന ബിജെപിയുടെ ജില്ലാതല യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ പാണ്ഡെയെ മര്‍ദിച്ചതിനാണ് ബിജെപി പ്രസിഡന്റ് രാജീവ് അഗര്‍വാള്‍, പ്രാദേശിക നേതാവ് വിജയ് വ്യാസ്, ഉക്തകര്‍ഷ് ത്രിവേദി, ദേന ഡോങ്ങ്‌റെ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്്തത്. അക്രമണത്തില്‍ സുമന് തലയ്ക്ക് പരിക്കേറ്റിരുന്നു. റായ്പൂരിലെ ബിജെപിയുടെ യോഗത്തിനിടയില്‍ നേതാക്കള്‍ തമ്മില്‍ അടികൂടിയത് സുമന്‍ ചിത്രീകരിച്ചിരുന്നു പിന്നീട് ദൃശ്യങ്ങള്‍ മായ്ച്ചുകളയാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സുമന്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് യോഗത്തിനെത്തിയവര്‍ അദ്ദേഹത്തെ മര്‍ദിച്ചത്. സുമന്റെ മൊബൈല്‍ തട്ടിപ്പറിച്ച് ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും ഓഫിസിനുള്ളില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. പുറത്തുവന്ന ശേഷം സംഭവത്തെക്കുറിച്ച് മറ്റ് മാധ്യമപ്രവര്‍ത്തകരെ സുമന്‍ അറിയിക്കുകയായിരുന്നു. മര്‍ദ്ദിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഓഫിസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT