India

മൗലാന ഖാലിദ് സെയ്ഫുല്ല റഹ്‌മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷന്‍

മൗലാന റഹ്‌മാനി നാലുപതിറ്റാണ്ടായി ഹൈദരാബാദിലാണ് താമസിക്കുന്നത്.

മൗലാന ഖാലിദ് സെയ്ഫുല്ല റഹ്‌മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷന്‍
X

ഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അധ്യക്ഷനായി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്‌മാനിയെ തിരഞ്ഞെടുത്തു. 1972ല്‍ സ്ഥാപിതമായ ബോര്‍ഡിന്റെ അഞ്ചാമത് പ്രസിഡന്റാണ് അദ്ദേഹം. ബോര്‍ഡിന്റെ ദീര്‍ഘകാല അധ്യക്ഷനായിരുന്ന മൗലാന സയ്യിദ് റാബി നദ്‌വി 94ാം വയസ്സില്‍ ഏപ്രില്‍ മാസം അന്തരിച്ചതോടെയാണ് ജനറല്‍ സെക്രട്ടറിയായ മൗലാന റഹ്‌മാനിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ബിഹാര്‍ സ്വദേശിയായ മൗലാന റഹ്‌മാനി നാലുപതിറ്റാണ്ടായി ഹൈദരാബാദിലാണ് താമസിക്കുന്നത്. ഹൈദരാബാദിലെ അല്‍ മഹാദുല്‍ ആലി അല്‍ ഇസ് ലാമി മതപഠനകേന്ദ്രം ആരംഭിച്ചത് മൗലാന റഹ്‌മാനിയാണ്. നൂറിലധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് മൗലാന റഹ്‌മാനി.






Next Story

RELATED STORIES

Share it