India

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം; 40- ലേറെ ബോട്ടുകള്‍ കത്തിനശിച്ചു

സംഭവത്തില്‍ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം; 40- ലേറെ ബോട്ടുകള്‍ കത്തിനശിച്ചു
X

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം. 40-ലേറെ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചതായാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.

തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടില്‍ ആദ്യം തീപിടിക്കുകയായിരുന്നു. ഇതില്‍നിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് റെഡ്ഡി പറഞ്ഞു. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സംഭവത്തില്‍ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ട്.




Next Story

RELATED STORIES

Share it