India

മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു

മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങ്ങിനെയും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനായിരുന്നു നടപടി.

മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു
X

മണിപാല്‍: മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കേമിനെ വിട്ടയച്ചു. നാലുമാസത്തെ തടവിനൊടുവിലാണ് വിട്ടയക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വാങ്കേമിനെ ജയിലിലടച്ചത്. മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങ്ങിനെയും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനായിരുന്നു നടപടി.

ഫേസ്ബുക്ക് വീഡിയോയിലൂടെ ബിരെണ്‍ സിങ്ങിനെ മോദിയുടെ കളിപ്പാവയെന്ന് വിളിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ദേശസുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവിനാണ് വാങ്കേമിനു വിധിച്ചത്. എന്നാല്‍, തടവുശിക്ഷയ്‌ക്കെതിരേ വാങ്കേം കോടതിയെ സമീപിച്ചു. ഇതെത്തുടര്‍ന്ന് മണിപ്പൂര്‍ ഹൈക്കോടതി വാങ്കേമിനെതിരേ ചുമത്തിയ എന്‍എസ്എ എടുത്തുകളഞ്ഞതിനെത്തുടര്‍ന്നാണ് മോചനത്തിനുള്ള വഴിതെളിഞ്ഞത്.





Next Story

RELATED STORIES

Share it