India

ബീഫ് വിറ്റതിന് യുപിയില്‍ ദമ്പതികള്‍ അറസ്റ്റില്‍

ബുധനാഴ്ച ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന 40 കിലോ ബീഫ് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

ബീഫ് വിറ്റതിന് യുപിയില്‍ ദമ്പതികള്‍ അറസ്റ്റില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബീഫ് വില്‍പ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദമ്പതികളെ പോലിസ് അറസ്റ്റുചെയ്തു. ഷാംലി ജില്ലയിലെ ചോസാന പട്ടണത്തിലാണ് സംഭവം. ബുധനാഴ്ച ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന 40 കിലോ ബീഫ് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

പശുക്കടത്ത് ആരോപിച്ചും കശാപ്പ് ആരോപിച്ചുമാണ് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജിന്‍ജാന പോലിസ് സ്റ്റേഷന് കീഴിലുള്ള ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള രവീന്ദര്‍കുമാര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it