ഗാന്ധിയുടെ ചുവര്‍ച്ചിത്രം തലയില്‍ വീണു ഒരാള്‍ മരിച്ചു

ഗാന്ധിയുടെ ചുവര്‍ച്ചിത്രം തലയില്‍ വീണു ഒരാള്‍ മരിച്ചു

മുംബൈ: ഗാന്ധിയുടെ ചുവര്‍ച്ചിത്രത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീണു കാല്‍നടക്കാരന്‍ മരിച്ചു. മുംബൈ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മധുകര്‍ നര്‍വേകര്‍(62) ആണ് മരിച്ചത്.

റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിലൂടെ നടന്നു പോവുകയായിരുന്ന മധുകറിന്റെ തലയിലേക്കു സമീപത്തെ ഗാന്ധിച്ചിത്രത്തിന്റെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ മധുകറെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും മധുകറെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. മധുകറിന്റെ കുടുംബത്തിനു റെയില്‍വേ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രസീലിയന്‍ കലാകാരന്‍ നിര്‍മിച്ച 81 അടി ഉയരമുള്ള ഗാന്ധിച്ചിത്രം 2017 നവംബറിലാണ് സ്ഥാപിച്ചത്.

RELATED STORIES

Share it
Top