India

ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്; പോലിസെത്തിയപ്പോള്‍ ദേശീയ ഗാനാലാപനവും ഭാരത് മാതാ കീ ജയ് വിളിയും

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്; പോലിസെത്തിയപ്പോള്‍ ദേശീയ ഗാനാലാപനവും ഭാരത് മാതാ കീ ജയ് വിളിയും
X

ലഖ്‌നോ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊന്ന് തലയറുത്ത് യുവാവ് പോലിസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയുടെ അറുത്തെടുത്ത തലയും കൈയില്‍പിടിച്ച് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ പോയത്. പോലിസ് പിടികൂടാനെത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം വിളിച്ച് ആക്രോശിക്കുകയും ചെയ്തു.

തുടര്‍ന്ന് മല്‍പ്പിടിത്തത്തിന് ശേഷമാണ് പോലിസ് യുവതിയുടെ തല പിടിച്ചുവാങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. അറുത്തെടുത്ത തലയുമായി ഇയാള്‍ പോവുന്നതുകണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലിസ് എത്തിയത്. കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എസ്പി വ്യക്തമാക്കി.

Next Story

RELATED STORIES

Share it