ട്രെയിനില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ബംഗളൂരു: നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു. ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയ്‌നില്‍നിന്ന് വീണ് മരിച്ചത്. പുലര്‍ച്ചെ 5.50ന് ട്രെയിന്‍ കര്‍മല്‍രാം സ്‌റ്റേഷനില്‍നിന്നും നീങ്ങിത്തുടങ്ങിയപ്പോള്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുമ്പോളാണ് പാളത്തില്‍ വീണത്. അവിടെ വച്ചുതന്നെ മരണം സംഭവിച്ചു.
ദമ്മാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം. ഉനൈസ്, സീനത്ത്, രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ബൈപ്പനഹളളി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന് ശേഷം പോസ്റ്റ്‌മോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോവും.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT