India

മധുരയില്‍ ബോട്ട് പാലത്തിലേയ്ക്ക് ഇടിച്ച് കയറി വന്‍ അപകടം; പത്ത് പേര്‍ മരിച്ചു

മധുരയില്‍ ബോട്ട് പാലത്തിലേയ്ക്ക് ഇടിച്ച് കയറി വന്‍ അപകടം; പത്ത് പേര്‍ മരിച്ചു
X

ലക്നൗ: ഉത്തര്‍പ്രദേശിലെ മധുരയില്‍ ബോട്ട് പാലത്തിലേയ്ക്ക് ഇടിച്ച് കയറി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. കേശി ഘട്ടിന് സമീപം യമുനാ നദിയിലെ അറ്റക്കുറ്റപ്പണികള്‍ നടന്നുകൊണ്ടിരുന്ന പോണ്ടൂര്‍ പാലത്തിലേയ്ക്കാണ് ബോട്ട് ഇടിച്ച് കയറിയത്. ഇന്ന് (ഏപ്രില്‍ 10) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടം നടക്കുമ്പോള്‍ 27 ആളുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനോടകം നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം നിലവില്‍ നിര്‍ണയിക്കാന്‍ സാധിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഇനിയും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാം. അറ്റക്കുറ്റപ്പണികള്‍ നടന്നുകൊണ്ടിരുന്ന പാലത്തിലേയ്ക്കാണ് ബോട്ട് ഇടിച്ച് കയറിയത് എന്ന് മധുര പോലിസ് വ്യക്തമാക്കുന്നു.



Next Story

RELATED STORIES

Share it