India

തലയ്ക്ക് 33.50 ലക്ഷം വിലയിട്ടിരുന്ന ഏഴ് നക്‌സലുകള്‍ കീഴടങ്ങി

തലയ്ക്ക് 33.50 ലക്ഷം വിലയിട്ടിരുന്ന ഏഴ് നക്‌സലുകള്‍ കീഴടങ്ങി
X

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് നക്‌സലുകള്‍ കീഴടങ്ങി. ഇവരുടെ ഏഴ് പേരുടെയും തലയ്ക്ക് 33.50 ലക്ഷമാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. രാകേഷ് എന്ന ഗണേഷ് സനകു ആച്‌ല, ദേവിദാസ് എന്ന മണിറാം ആച്‌ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിങ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് പിടികൂടിയത്. രാകേഷ് നക്‌സല്‍ സംഘത്തിന്റെ കമ്മാന്‍ഡറും ദേവിദാസ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമായിരുന്നു.നക്‌സലിസത്തില്‍ മനംമടുത്താണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും കീഴടങ്ങിയതായും ഇവര്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. ഈ വര്‍ഷം ഗഡ്ചിറോളിയില്‍ മാത്രം 23 നക്‌സലുകളാണ് കീഴടങ്ങിയതെന്നും ഇതില്‍ 21 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it